Connect with us

Gulf

രാജ്യത്ത് ചൂട് കനക്കുന്നു; താമസക്കാര്‍ മുന്‍കരുതലുകളെടുക്കണം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ചൂട് കൂടുന്നു. കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തീര പ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പം വര്‍ധിച്ചു കാഴ്ച്ച പരിധി കുറക്കും. വേനല്‍ കാലം കനക്കുന്നതോടെ രാജ്യത്ത് ചൂട് വര്‍ദ്ധിക്കും. പ്രധാനമായും രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലയിലാണ് ചൂട് വര്‍ധിക്കുക. അബുദാബിയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ലിവയുടെ ചെറു നഗരമായ മെയ്റയില്‍ ഇന്ന് 49 ഡിഗ്രി ഷെല്‍ഷ്യസ് താപനില എത്തുവാന്‍ സാധ്യതയുടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. അബുദാബി 46, 45 ഷാര്‍ജ എന്നിങ്ങനെയാണ് താപനില. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ അന്തരീക്ഷ ഈര്‍പം 80 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്.

അതേസമയം, ഫുജൈറയില്‍ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. അന്തരീക്ഷത്തില്‍ ഈര്‍പം 95 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്നതിനാല്‍ വായുവിന് കടുത്ത ചൂടനുഭവപെടും. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് അന്തരീക്ഷ താപ നില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുന്നത്. താപനില കൂടിയ ഘട്ടങ്ങളില്‍ താമസക്കാര്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ വെളിയില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ പറഞ്ഞു. കനത്ത കാറ്റ് മൂലം പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ട്. കനത്ത ചൂടില്‍ നിന്ന് രക്ഷ നേടുന്നതിന് താമസക്കാര്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കണം. സൂര്യതാപം ഏല്‍ക്കുന്നിടങ്ങളില്‍ വാഹനങ്ങള്‍ ദീര്‍ഘ നേരം പാര്‍ക്ക് ചെയ്യരുത്. ചില സമയങ്ങളില്‍ ഉള്ളില്‍ തീപിടുത്ത സാധ്യതയുള്ളവയില്‍ നിന്ന് തീ പടരാനും ഇടവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Latest