റമസാന്‍ അവസാന പത്ത്: ഹറമിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി

Posted on: June 5, 2018 8:16 pm | Last updated: June 5, 2018 at 8:16 pm
SHARE

മക്ക: റമസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ മക്കയിലേയ്ക്ക് ഉംറ നിര്‍വ്വഹിക്കുവാന്‍ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. സഊദി രാജാവ് ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഇത്തവണ മക്കയില്‍ എത്തിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ ആഭ്യന്തര തീര്‍ത്ഥാടകരുടെയും വലിയ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. സഊദിയിലെ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ക്കു അടുത്ത ആഴ്ച മുതല്‍ ചെറിയ പെരുന്നാള്‍ അവധി ആരംഭിക്കുന്നതോടെ ഹറമിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് കൂടും. ഇരു ഹറമുകളില്‍ നോമ്പ് തുറ സൗകര്യം ഒരുക്കിയിരിക്കുന്നത് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ക്ക് വേറിട്ട അനുഭൂതിയുമായിട്ടാണ് അനുഭവപ്പെടുന്നത്.

ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഉംറ നിര്‍വഹിക്കാനുള്ള എല്ലാ സൗകര്യങ്ങളും തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഇരുഹറമുകളിലും സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ സൗദി വ്യോമസേന ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏറ്റവും തിരക്കേറിയ ജിദ്ദ-മക്ക, മക്ക-മദീന-ജിദ്ദ ഹൈവേയും പ്രത്യേക സുരക്ഷാ നിരീക്ഷണത്തിനു കീഴിലാണ്.

അടിയന്തിര സാഹചര്യങ്ങളെ അതിജീവിക്കാന്‍ സജ്ജമാണെന്ന് സഊദി സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റ് വ്യക്തമാക്കി. ഈ വര്ഷം ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലീസ്, ആരോഗ്യം, മുനിസിപ്പാലിറ്റി, റെഡ്ക്രസന്റ്, ഗതാഗതം, സിവില്‍ ഡിഫന്‍സ് എന്നിവ സംയുക്തമായാണ്
സുരക്ഷക്ക് നേതൃത്വം നല്‍കുന്നത്. തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ മക്കയിലും പരിസരങ്ങളിലും താമസ സൗകര്യത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മിക്ക ഹോട്ടലുകളും റംസാന്‍ കഴിയുന്നതുവരെ ഇതിനകം ബുക്കിംഗ് പൂത്തിയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here