Connect with us

Kerala

കെവിന്റെ മരണം: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീനുവിന്റെ മാതാവ് ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: നവവരന്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ്് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. മരണവുമായി തനിക്ക് ബന്ധമില്ലെന്നും പോലീസ് തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നുവെന്നും രഹ്ന ഹരജിയില്‍ പറയുന്നുണ്ട്.

കുറ്റക്യത്യത്തില്‍ തനിക്ക് പങ്കില്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്് . അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും രഹ്നയുടെ ഹരജിയില്‍ പറയുന്നുണ്ട്. ഹരജിയില്‍ സര്‍ക്കാറിന്റെ വിദശീകരണം തേടിയിരിക്കുകയാണ് കോടതി.