108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: June 5, 2018 2:31 pm | Last updated: June 5, 2018 at 2:32 pm
SHARE

ന്യൂഡല്‍ഹി: രാജസ്ഥാനിലെ 108 ആംബുലന്‍സ് അഴിമതി കേസില്‍ വയലാര്‍ രവിയുടെ മകന്‍ രവി ക്യഷ്ണ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ സിബിഐ കുറ്റുപത്രം സമര്‍പ്പിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സ്വികിറ്റ്‌സ് കമ്പനി ഡയറക്ടറായ രവി ക്യഷ്ണയെക്കൂടാതെ സിഇഒ ശ്വേത മംഗള്‍, ജീവനക്കാരനായ അമിത് ആന്റണി അലക്‌സ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗലോട്ട്, സച്ചിന്‍ പൈലറ്റ്, കാര്‍ത്തി ചിദംബരം എന്നിവരെ കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്.