Connect with us

National

മിസോറാമില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

Published

|

Last Updated

ഐസ്വാള്‍: മിസോറാമില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പംഗ്‌സ്വാള്‍ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.

ഐസ്വാളില്‍നിന്നും സിആഹ് പട്ടണത്തിലേക്ക് പോകവെ ബസ് ദേശീയ പാത 54ല്‍നിന്നും നിയന്ത്രണം വിട്ട് മലയിടിക്കിലേക്ക് മറിയുകയായിരുന്നു. എല്ലാ മ്യതദേഹങ്ങളും കണ്ടെടുത്തു. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

Latest