Connect with us

Kerala

എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

മലപ്പുറം: എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. കന്യാകുമാരി സ്വദേശി ജയപാലിനെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം അപകടത്തെത്തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടായിട്ടില്ല.

ഇന്നലെ രാത്രി 12ഓടെയായിരുന്നു അപകടം. കൊച്ചിയില്‍നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍. മുന്‍വശം പൂര്‍ണമായി തകര്‍ന്ന ടാങ്കറില്‍നിന്നും ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ജയപാലിനെ പുറത്തെടുത്തത്.