ജെസന്ക്കായി വനമേഖലയില്‍ തിരച്ചില്‍

Posted on: June 5, 2018 11:14 am | Last updated: June 5, 2018 at 11:14 am
SHARE

പത്തനംതിട്ട: കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്‌നക്കായി ഇടുക്കി ജില്ലയിലെ വനമേഖലകളില്‍ തിരച്ചില്‍. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍നിന്നായി 400 പോലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചില്‍. എരുമേലി, മുണ്ടക്കയം,പീരുമേട്,കുട്ടിക്കാനം വനമേഖലകളിലാണ് തിരച്ചില്‍.

ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. എരുമേലിയില്‍നിന്നും മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്‌ന അവസാനമായി യാത്ര ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനമേഖലയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചത്.