Connect with us

Kerala

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ബാലിക പീഡനത്തില്‍ തെളിവ് നല്‍കിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചു.

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല അറസ്റ്റ് നടന്നതെന്നും നിയമവശം പരി്‌ശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കി. എന്നാല്‍ പ്രഥമദ്യഷ്ട്യാ തെറ്റെന്ന് കണ്ടാല്‍ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാമെന്ന് മുന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തനിക്കറിയാമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം സഭ ബഹിക്കരിക്കുകയായിരുന്നു.