ട്രെയിനിടിച്ച് പരുക്കേറ്റ സ്ത്രീക്ക് മുന്നില്‍ യുവാവിന്റെ സെല്‍ഫി ക്രൂരത

Posted on: June 5, 2018 10:16 am | Last updated: June 5, 2018 at 11:16 am
SHARE

റോം: ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ് ട്രാക്കില്‍ കിടന്ന കനേഡിയന്‍ സ്ത്രീക്ക് പാരാമെഡിക്കല്‍ ഉദ്യോഗസഥര്‍ അടിയന്തിര ശുശ്രൂഷ നല്‍കുന്നതിനിടെ യുവാവിന്റെ സെല്‍ഫി. അപകടത്തെത്തുടര്‍ന്ന് കുതിച്ചെത്തിയ പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സ്ത്രീക്ക് പ്രാഥിമിക ശുശ്രൂഷ നല്‍കവെ ഇതിനു മുന്നില്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് കൈകളുയര്‍ത്തി വിജയചിഹ്നം കാണി്ച്ചുകൊണ്ട് സെല്‍ഫിയെടുത്ത യുവാവിന്റെ നടപടിയാണ് വന്‍ പ്രതിഷേധത്തിടയാക്കിയത്.

വടക്കന്‍ ഇറ്റലിയില്‍നിന്നാണ് ഈ സെല്‍ഫി ക്രൂരത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ കാല്‍ പിന്നീട് മുറിച്ച് മാറ്റേണ്ടിവന്നു. പ്ലാസെന്‍സ റെയില്‍വെ സ്റ്റേഷനിലാണ് അപകടവും് മനുഷ്യ സമൂഹത്തിന് തന്നെ നാണക്കേടായ സെല്‍ഫിയെടുക്കലും നടന്നത്. സെല്‍ഫിയെടുത്ത യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി ദ്യശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. കഴിഞ്ഞ മാസം നടന്ന സംഭവം ഇറ്റലിക്ക് പുറത്തും വന്‍പ്രതിഷേധത്തിനിടയാക്കി.