കെവിന്‍ വധക്കേസ്: പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും

Posted on: June 5, 2018 9:41 am | Last updated: June 5, 2018 at 8:43 pm

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.

കേസില്‍ പ്രതികളായ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നാളെ ഹരജി നല്‍കും. ഏറ്റ്മാനൂര്‍ കോടതിയാണ് നേരത്തെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.