ലോകകപ്പ് ഫുട്ബാള്‍ ഗ്രൂപ്പ് എച്ച് പരിചയം : സെനഗല്‍, പോളണ്ട്, കൊളംബിയ, ജപ്പാന്‍

Posted on: June 5, 2018 6:05 am | Last updated: June 5, 2018 at 12:54 am
SHARE

രാജ്യം : സെനഗല്‍

ഫിഫ റാങ്കിംഗ് : 28
ലോകകപ്പ് ഫൈനല്‍സ് : 1 തവണ
യോഗ്യതാ റൗണ്ട് : 12 തവണ
ആദ്യ ലോകകപ്പ് : 2002
അവസാന ലോകകപ്പ് : 2002
മികച്ച പ്രകടനം : 2002 ക്വാര്‍ട്ടര്‍ ഫൈനല്‍
ആദ്യ റൗണ്ട് : 1 തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : അലിയോ സിസെ – 2002 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കുതിച്ച സെനഗലിന്റെ ക്യാപ്റ്റന്‍.
2015ല്‍ പരിശീലക സ്ഥാനം ഏറ്റെടുത്തു. യോഗ്യതാ റൗണ്ടില്‍ സെനഗല്‍ അപരാജിതര്‍.

ആ ഗോള്‍ !
2017 നവംബര്‍ 14
സെനഗല്‍ 2-1 ദ.ആഫ്രിക്ക

ആഫ്രിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കാര ബോജിയുടെ ഹെഡര്‍ ഗോളില്‍ സെനഗല്‍ അപരാജിതര്‍ എന്ന റെക്കോര്‍ഡ് നിലനിര്‍ത്തി.

നക്ഷത്ര താരം : സാദിയോ മാനെ – 2016 ല്‍ ലിവര്‍പൂളിലേക്ക് 34 ദശലക്ഷം പൗണ്ടിനുള്ള ട്രാന്‍സ്ഫറോടെ സാദിയോ മാനെ ഏറ്റവും വിലപിടിപ്പുള്ള ആഫ്രിക്കന്‍ താരമായി മാറി.
വേഗത, സ്‌കില്‍ സാദിയോ മാനെയെ അപകടകാരിയാക്കുന്നു.

രാജ്യം : പോളണ്ട്

ഫിഫ റാങ്കിംഗ് : 10
ലോകകപ്പ് ഫൈനല്‍സ് : 7 തവണ
യോഗ്യതാ റൗണ്ട് : 17 തവണ
ആദ്യ ലോകകപ്പ് : 1938
അവസാന ലോകകപ്പ് : 2006
മികച്ച പ്രകടനം : 1974,1982 മൂന്നാം സ്ഥാനം
ആദ്യ റൗണ്ട് : 7 തവണ
സെമി ഫൈനല്‍ : 2
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ആദം നവാല്‍ക – പോളണ്ടിന്റെ മുന്‍ രാജ്യാന്തരതാരം. 1978 ലോകകപ്പ് കളിച്ചു. 2013 ല്‍ പോളണ്ടിന്റെ കോച്ചായി.
യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിച്ചതും 2006ന് ശേഷം ലോകകപ്പ് യോഗ്യത നേടിയതും ആദമിന് പൊന്‍തൂവലായി.

ആ ഗോള്‍ !
2017 മാര്‍ച്ച് 26
മോണ്ടെനെഗ്രോ 1-2 പോളണ്ട്

പോളണ്ടിന്റെ ഫുള്‍ബാക്ക് ലുകാസ് പിസെകിന്റെ വലങ്കാലന്‍ ഫിനിഷിംഗ്. ഈ ഗോളാണ് യോഗ്യത ഉറപ്പിക്കാനുള്ള വിലപ്പെട്ട മൂന്ന് പോയിന്റ് പോളിഷ് ടീമിന് സമ്മാനിച്ചത്.

നക്ഷത്ര താരം : റോബര്‍ട് ലെവന്‍ഡോസ്‌കി – ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് പതിനാറ് ഗോളുകള്‍. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍. പോളണ്ടിന്റെ എക്കാലത്തേയും ടോപ് സ്‌കോറര്‍.

രാജ്യം : കൊളംബിയ

ഫിഫ റാങ്കിംഗ് : 16
ലോകകപ്പ് ഫൈനല്‍സ് : 5 തവണ
യോഗ്യതാ റൗണ്ട് : 16 തവണ
ആദ്യ ലോകകപ്പ് : 1962
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : ക്വാര്‍ട്ടര്‍ ഫൈനല്‍ 2014
ആദ്യ റൗണ്ട് : 5 തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ജോസ് പെക്കര്‍മാന്‍ – 2012 മുതല്‍ കൊളംബിയയുടെ അമരക്കാരന്‍.
1990ന് ശേഷം കൊളംബിയ തുടരെ രണ്ടാം ലോകകപ്പിന് വരുന്നത് ഇതാദ്യം. അര്‍ജന്റീനക്ക് മൂന്ന് തവണ അണ്ടര്‍ 20 കിരീടം നേടിക്കൊടുത്ത പരിശീലകന്‍.

ആ ഗോള്‍ !

2017 സെപ്തംബര്‍ 5
കൊളംബിയ 1-1 ബ്രസീല്‍

ബ്രസീലിനെതിരെ പിറകില്‍ നില്‍ക്കുമ്പോള്‍ കൊളംബിയക്ക് വിജയതുല്യമായ സമനില ഗോള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോ നേടി. ആ ഗോള്‍ ഏറെ മൂല്യമുള്ളതായിരുന്നു.

നക്ഷത്ര താരം : ഹാമിഷ് റോഡ്രിഗസ് – 2014 ബ്രസീല്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള അഡിഡാസ് ഗോള്‍ഡന്‍ ബൂട്ട് നേടിയ താരം. റയലിനൊപ്പം രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പ് നേടിയിട്ടുണ്ട്. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് ക്ലബ്ബില്‍ വായ്പാടിസ്ഥാനത്തില്‍ കളിക്കുന്ന റോഡ്രിഗസ് മികച്ച ഫോമിലാണ്.

രാജ്യം : ജപ്പാന്‍

ഫിഫ റാങ്കിംഗ് : 60
ലോകകപ്പ് ഫൈനല്‍സ് : 5 തവണ
യോഗ്യതാ റൗണ്ട് : 14 തവണ
ആദ്യ ലോകകപ്പ് : 1998
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : പ്രീക്വാര്‍ട്ടര്‍ 2002,2010
ആദ്യ റൗണ്ട് : 5 തവണ
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : അകിറ നിഷിനോ – 1977 മുതല്‍ ജപ്പാന് വേണ്ടി നാല് ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ കളിച്ച താരം. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ജപ്പാന്റെ കോച്ചായിരുന്നു.
2008 ല്‍ ഗാംബ ഒസാകയെ ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിഫൈനലിലെത്തിച്ചു.
ഈ പരിചയ സമ്പന്നതയിലാണ് ജപ്പാന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കന്നത്.

ആ ഗോള്‍ !

2017 ആഗസ്റ്റ് 31
ജപ്പാന്‍ 2-0 ആസ്‌ത്രേലിയ

ആസ്‌ത്രേലിയക്കെതിരെ യൊസുകെ ഇഡെഗൂചിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗില്‍ ജപ്പാന്‍ റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചു.

നക്ഷത്ര താരം: മയ യോഷിദ – പ്രതിരോധത്തിലെ ശക്തിസാന്നിധ്യമാണ് ഈ സെന്റര്‍ബാക്ക്. രണ്ട് ലോകകപ്പുകള്‍ കളിച്ചു. 2010 ഒളിമ്പിക്‌സില്‍ ജപ്പാന്‍ ടീമിനെ നയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതംപ്ടണ്‍ താരം. ക്ലബ്ബ് സീസണില്‍ ക്ഷീണമറിയാതെ കളിച്ച യോഷിദ പൂര്‍ണ ആരോഗ്വവാനാണെന്നതും ജപ്പാന് ശുഭവാര്‍ത്തയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here