നിപ്പാ: രോഗം തടയാന്‍ മുന്‍കരുതലുകള്‍

Posted on: June 5, 2018 6:09 am | Last updated: June 4, 2018 at 11:49 pm
SHARE

നിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കണം

നിപ്പാ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച മാസ്‌കുകള്‍ വഴിയോരത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധക്കണം. പൊതുസ്ഥലങ്ങളില്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും വില്‍പ്പന നടത്താന്‍ സാധ്യതയുള്ളതിനാല്‍ അംഗീകൃത വ്യാപാരികളില്‍ നിന്നല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് രോഗം പടരുന്നതിന് ഇടയാക്കും. ഒരിക്കല്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നടപടി ആശുപത്രികളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് സ്‌റ്റേറ്റ് നിപ്പാ സെല്‍ അറിയിച്ചു.

രോഗബാധ എങ്ങനെ?

നിപ്പാ വൈറസ് രോഗിയില്‍ നിന്നും കൂട്ടിരിപ്പുകാരിലേക്കു പകരണമെന്നില്ല. പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് നിപ്പാ രോഗത്തിന്റെ ലക്ഷണങ്ങള്‍. നിപ്പാരോഗം സ്ഥിരീകരിച്ച ആളുമായി രോഗാവസ്ഥയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ പനിയും മറ്റ് അനുബന്ധലക്ഷണങ്ങളും ആരംഭിക്കുകയാണെങ്കില്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സര്‍ക്കാര്‍ ആശുപത്രികളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ്പാ കണ്‍ട്രോള്‍ സെല്ലിലോ അറിയിക്കുക. ഫോണ്‍ 0495 2380085, 0495 2380087, 0495 2381000)

രോഗബാധയുണ്ടെന്ന് സംശയമുളളപക്ഷം കുടുംബാംഗങ്ങളില്‍ നിന്ന് സ്വയം അകലം പാലിക്കുകയും പനി മാറുന്നതുവരെ പരിപൂര്‍ണ വിശ്രമത്തില്‍ തുടരേണ്ടതുമാണ്. രോഗസംക്രമണം തടയുന്നതിനായി സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക. രോഗബാധ സംശയിക്കുന്നവര്‍ തങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും മറ്റ് ഉപയോഗവസ്തുക്കളും കുടുംബാംഗങ്ങളുടേതുമായി കലരാതെ സൂക്ഷിക്കണം. ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ രക്ത, മൂത്ര പരിശോധനകള്‍ സ്വന്തം രീതിയില്‍ പ്രാദേശിക ലാബില്‍ ചെയ്യരുത്. സംശയാസ്പദമായ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പരിപാലനത്തിനായി നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ ദിശ ടോള്‍ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056, ലേക്കോലാന്റ് ലൈന്‍ നമ്പറായ 04712552056 എന്നിവയിലേക്ക് വിളിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ചകജഅഒ ഒഋഘജ ഝ സീു്യ എന്ന ആപ്പ്‌വഴി ലഭിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കും

കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ നിപ്പാ സെല്ലില്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സംസ്ഥാനതല ഉന്നത ഉദ്യോഗസ്ഥരുടെയും കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്കിലെ മ്യൂസിയോണിലെ ഐ ടി വിദഗ്ധരുടെയും യോഗത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് തീരുമാനിച്ചു. നിപ്പാ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഇപ്പോള്‍ ലഭ്യമായ മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ച് അവലോകനം ചെയ്യാനും അതുവഴി കൃത്യമായ വിവരശേഖരണം സാധ്യമാക്കാനും ഗവേഷണ പഠനമാക്കാനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here