തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി

ഇശല്‍ബാന്‍ഡ് അബുദാബി തൊഴിലാളികള്‍ക്ക് ഒരുക്കിയ ഇഫ്താര്‍
Posted on: June 4, 2018 11:21 pm | Last updated: June 4, 2018 at 11:21 pm
തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി

അബുദാബി: മരുഭൂമിയിലെ തൊഴിലാളികള്‍ക്ക് ഇശല്‍ബാന്‍ഡ് അബുദാബി ഇഫ്താര്‍ ഒരുക്കി.റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ ഒരു മുടക്കവും കൂടാതെ ആദ്യത്തെ പത്തില്‍ 200 കിറ്റുകള്‍ വീതവും രണ്ടാമത്തെ പത്തില്‍ 300 കിറ്റുകള്‍ വീതവും അവസാനത്തെ പത്തില്‍ 400 ഉം 500ഉം കിറ്റുകള്‍ വീതവും ബനിയാസ് ചൈനാ ക്യാമ്പില്‍ ദിനംപ്രതി കഴിഞ്ഞ മൂന്ന് വര്‍ഷമായ് വിതരണം ചെയ്ത് വരികയാണ്. റമസാന്‍ മൂന്നാമത്തെ വെള്ളിയാഴ്ച അബുദാബി – അല്‍ ഐന്‍ റോഡിലെ അല്‍ഖാതിം ഫാം ഹൗസില്‍ നിലാരംബരായ 700 തൊഴിലാളികള്‍ക്ക് ഇഫ്താറിന്റെ വിഭവങ്ങള്‍ ഒരുക്കി. ബനിയസ് ചൈനാ ക്യാമ്പില്‍നിന്നും ബസ് മാര്‍ഗം തൊഴിലാളികളെ അബുദാബി-അല്‍ ഐന്‍ റോഡിലെ അല്‍ഖാതിം ഫാം ഹൗസില്‍ എത്തിച്ചാണ് സൗഹൃദ നോമ്പുതുറ സംഘടിപ്പിച്ചത്.

സ്ത്രീകളും, കുട്ടികളും അടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തു. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ബനിയാസ് മയൂര്‍ സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച ഈത്തപ്പഴം വിതരണവും കഴിഞ്ഞ ദിവസം നടന്നിരുന്നു.

പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, മരുഭൂമിയില്‍ ആടുകളെയും, ഒട്ടകങ്ങളെയും മേച്ചു ജീവിക്കുന്ന ഇടയന്മാര്‍ക്ക് പെരുന്നാള്‍ വിഭവങ്ങളും നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും അടുത്ത വെള്ളിയാഴ്ച ഇശല്‍ ബാന്‍ഡ് അബുദാബി പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കും.