ദുബൈ വിമാനത്താവളത്തില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് സൗജന്യ ബസ് സര്‍വീസ്

  • യാത്രാ സമയത്ത് ബുക്ക് ചെയ്തതിന്റെ പകര്‍പ്പ് കരുതണം
  • www.rakshuttle.com വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം.
Posted on: June 4, 2018 11:15 pm | Last updated: June 4, 2018 at 11:15 pm
SHARE

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് സൗജന്യ ബസ് സര്‍വീസ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സൗജന്യ സേവനം ആരംഭിച്ചത്. സെപ്തംബര്‍ 30 വരെ ബസ് യാത്ര സൗജന്യമായിരിക്കും. വിമാനത്താവളത്തിന്റെ ഒന്ന്, മൂന്ന് ടെര്‍മിനലുകളില്‍ നിന്നും തിരിച്ചുമാണ് ബസ്.

താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വളരെ സൗകര്യപ്രദമാണ് ഈ യാത്ര. ലോകോത്തര നിലവാരമുള്ള ബസാണ് സര്‍വീസിനുപയോഗിക്കുന്നത്. സൗജന്യ വൈഫൈ, കുടിവെള്ളം, റാസ് അല്‍ ഖൈമ എമിറേറ്റിന്റെ വിശാല ഭൂപടം എന്നിവയെല്ലാം ബസില്‍ ലഭിക്കും. ഏകദേശം 45 മിനിറ്റാണ് റാസ് അല്‍ ഖൈമയിലേക്കും തിരിച്ചുമുള്ള യാത്ര. ംംം.ൃമസവൌ േേഹല.രീാലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഓരോ ടെര്‍മിനലില്‍ നിന്നും ദിനേന ആറ് സര്‍വീസുകളാണുള്ളത്. ബുക്കിംഗ് സമയത്ത് പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും കൃത്യമായി നല്‍കണം. യാത്രാ സമയം ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ കോപ്പി കരുതണം.

ടെര്‍മിനല്‍-1
രാവിലെ- ആറ്, എട്ട്, ഒന്‍പത്. രാത്രി- പതിനൊന്ന്.
പുലര്‍ച്ചെ- 12.00, 1.00ഒന്ന്.

ടെര്‍മിനല്‍-3
രാവിലെ- 6.15,8.15, 9.15.
രാത്രി- 11.15, 12.15.
പുലര്‍ച്ചെ- 1.15

റാസ് അല്‍ ഖൈമയിലെ സ്റ്റോപ്പുകള്‍

ഹില്‍ട്ടണ്‍ റാസ് അല്‍ ഖൈമ റിസോര്‍ട് ആന്‍ഡ് സ്പാ, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍, ബിന്‍ മാജിദ് ബീച്ച് ഹോട്ടല്‍, ദ കോവ് റൊട്ടാന റിസോര്‍ട്, ജന്ന റിസോര്‍ട് ആന്‍ഡ് വില്ലാസ്, അല്‍ ഹംറ കണ്‍വെന്‍ഷന്‍ സെന്റര്‍, ബിന്‍ മാജിദ് ബീച്ച് റിസോര്‍ട്, റിക്‌സസ് ബാബ് അല്‍ ബഹര്‍, ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ റിസോര്‍ട് ആന്‍ഡ് സ്പാ മര്‍ജാന്‍ ഐലന്‍ഡ്, മര്‍ജാന്‍ ഐലന്‍ഡ് റിസോര്‍ട് ആന്‍ഡ് സ്പാ