യുവ എം എല്‍ എമാര്‍ എന്തിനാണ് തന്റെ മേല്‍ കുതിര കയറുന്നതെന്ന് പി ജെ കൂര്യന്‍

Posted on: June 4, 2018 10:18 pm | Last updated: June 5, 2018 at 6:10 pm
SHARE

കോട്ടയം: കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുയമായി മുതിര്‍ന്ന നേതാവ് പി ജെ കൂര്യന്‍ രംഗത്തെത്തി. താനാരോടും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനോട് യോജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എന്തോ തെറ്റ് ചെയ്ത പോലെയാണ് യുവ എം എല്‍ എമാര്‍ സംസാരിക്കുന്നത്. താന്‍ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനോട് പൂര്‍ണമായി യോജിക്കും. പിന്നെ എന്തിനാണ് യുവ എം എല്‍ എമാര്‍ തന്റെ മേല്‍ കുതിര കയറുന്നതെന്നും പി ജെ കൂര്യന്‍ ഫേസ്ബൂക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിച്ചു.

പി ജെ കൂര്യന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം