കെവിന്‍ വധക്കേസ്: വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ചുവിടണമെന്ന് കോടിയേരി

Posted on: June 4, 2018 8:04 pm | Last updated: June 5, 2018 at 6:10 pm
SHARE

കോട്ടയം: കെവിന്‍ വധക്കേസില്‍ വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ചുവിടണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഉള്‍പ്പെട്ട എ എസ് ഐ പ്രതികളെ ബോധപൂര്‍വം സഹായിച്ചുവെന്നും എ എസ് ഐക്ക് മുന്‍ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും കോടിയേരി ആരോപിച്ചു.

ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ കേസില്‍ ഉള്‍പ്പെട്ട എ എസ് ഐ കോണ്‍ഗ്രസുമായി ഒത്തുകളിക്കുകയായിരുന്നു. ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാലത്തെ പോലീസ് അസോസിയേഷന്‍േ നേതാവായിരുന്നു ഇയാള്‍. എ എസ് ഐ തട്ടിപ്പു സംഘത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി മാതൃക കാണിക്കണമെന്നും കോടിയേരി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here