തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: കള്ളക്കേസെന്ന് വനിതാ കമ്മീഷന്‍

Posted on: June 4, 2018 3:30 pm | Last updated: June 4, 2018 at 10:23 pm
SHARE

മലപ്പുറം: എടപ്പാളില്‍ സിനിമാ തിയേറ്ററിനുള്ളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍. പോലീസിന്റേത് കള്ളക്കേസാണെന്ന് അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. പോലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നു. തിയേറ്റര്‍ ഉടമ നേരായാണ് പ്രവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശരിയായ നടപടി കൈക്കൊള്ളുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷ് ആണ് അറസ്റ്റിലായത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയുമാണ് അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here