ബിജെപിയുടെ മുഖ്യശത്രു ഞങ്ങളെന്ന് ശിവസേന നേതാവ്

Posted on: June 4, 2018 3:19 pm | Last updated: June 4, 2018 at 8:09 pm
SHARE

മുംബൈ: പാല്‍ഘര്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്ക് രൂക്ഷവിമര്‍ശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ബി.ജെ.പി ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ശിവസേനയാണെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു. ശിവസേനയുടെ മുഖപത്രം സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശിവസേനയുമായി അധികാരം തുടരുകയും അതേസമയം അധികാരവും പണവും ഉപയോഗിച്ച് പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കലുമാണ് ബി.ജെ.പിയുടെ പദ്ധതി. പാല്‍ഘറിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേനയുടെ പരാജയം ഉറപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും ഭരണം രാജ്യത്തിന് ആവശ്യമില്ല. അതേസമയം, കോണ്‍ഗ്രസിനെയോ ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയെയോ ജനങ്ങള്‍ സ്വീകരിക്കുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി എം.പിയായിരുന്ന ചിന്താമന്‍ വനാഗെയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ചിന്താമന്‍ വനാഗെയുടെ മകനാണ് ശിവസേനയുടെ എം.പി സ്ഥാനാര്‍ത്ഥി. ആ മകനെ പരാജയപ്പെടുത്തിയാണ് വനാഗെക്ക് ബി.ജെ.പി ആദരാജ്ഞലി അര്‍പ്പിച്ചത് സഞ്ജയ് റൗട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here