ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വ്വതം സ്‌ഫോടനം: 25 പേര്‍ മരിച്ചു- വീഡിയോ

Posted on: June 4, 2018 1:29 pm | Last updated: June 4, 2018 at 3:31 pm

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫ്യൂറോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുന്നത്. സ്‌ഫോടനത്തെ തടര്‍ന്നുണ്ടായ ചാരം സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചത് ജനജീവിതത്തെ ബാധിച്ചു. പുകപടലവും ചാരവും നിറഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടുകയും 2000ത്തില്‍ അധികം ആളുകെ മാറ്റിപ്പാര്‍പ്പിക്കുയും ചെയ്തു. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

 

പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ദുരന്ത ബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പോലീസുകാരേയും സൈന്യത്തേയും റെഡ്‌ക്രോസ് ഉദ്യോഗസ്ഥരേയും മേഖലയില്‍ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.