Connect with us

Kerala

കശ്മീരില്‍ പോലീസ് സംഘത്തിന് ഗ്രനേഡ് ആക്രമണം; ഒമ്പത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് സംഘത്തിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ ബട്‌പൊറ ചൗക്കിലാണ് സംഭവം. ആക്രമണത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ, അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രണത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്‌നൂര്‍ സെക്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ രണ്ട് സിവിലിയന്‍മാര്‍ക്ക് പരുക്കേറ്റു. പ്രകോപനമില്ലാതെ പാക് റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ശക്തമായി തിരിച്ചടി നല്‍കിയതായും ബി എസ് എഫ് അറിയിച്ചു.

Latest