അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്ക് ഉപകരിക്കും: ജോയ് മാത്യു

Posted on: June 4, 2018 11:40 am | Last updated: June 4, 2018 at 11:40 am
SHARE

കോഴിക്കോട്: രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ യുവനേതാക്കന്മാരുടെ നിലപാടിനെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. ഏത് പാര്‍ട്ടിയിലായാലും ചെറുപ്പക്കാര്‍ ഉണര്‍ന്നെണീക്കുന്നത് ആശ്വാസകരമാണെന്നും അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂയെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ പോസ്റ്റ്

ഏത് പാര്‍ട്ടിയിലായാലും ചെറുപ്പക്കാര്‍ ഉണര്‍ന്നെണീക്കുന്നത് ആശ്വാസകരമാണു.
അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ
ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്ര ബോസിനെ ഒന്നു ഓര്‍ത്താല്‍ മതി ,ചരിത്രം മനസ്സിലാക്കാന്‍
പിന്നെ ഒരു കാര്യം ,
ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല ഇത് ഏത് പാര്‍ട്ടിക്കരനും ബാധകമാണു

LEAVE A REPLY

Please enter your comment!
Please enter your name here