Connect with us

Malappuram

സൈനബക്ക് വേണം സുമനസുകളുടെ സഹായം

Published

|

Last Updated

പെരിന്തല്‍മണ്ണ: സ്‌കൂള്‍ തുറക്കുന്നതും കാത്തിരിക്കുന്ന ഫാത്വിമ ഫര്‍സാനക്ക് ദിവസവും കുളിപ്പിച്ച് കുഞ്ഞുടുപ്പും ബേഗും അണിയിച്ച് സ്‌കൂളിലയക്കാന്‍ എന്നും ഉമ്മ കൂടെ വേണം. പക്ഷെ ഏലംകുളം മല്ലിശ്ശേരി കൊരക്കാലിക്കുത്ത് ഫഖ്‌റുദ്ദീന്റെ ഭാര്യകൂടിയായ ഫര്‍സാനയുടെ ഉമ്മക്ക് ജീവിക്കാന്‍ സുമനസുകളുടെ സഹായം അത്യാവശ്യമായിരിക്കുകയാണ്. ഇരുവൃക്കകളും തകരാറിലായ സൈനബക്ക് ജീവിതം നിലനിര്‍ത്തണമെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. ആറ് വര്‍ഷത്തോളമായി തുടരുന്ന ചികിത്സ വഴിമുട്ടിയപ്പോള്‍ പലരുടെയും സഹായമെത്തിയിരുന്നു.

ശാരീരിക അസുഖങ്ങള്‍ കൂടി ഇപ്പോള്‍ സൈനബയെ അലട്ടി തുടങ്ങിയിട്ടുണ്ട്. ശ്വാസ തടസ്സം കാരണം ഓക്‌സിജന്‍ സിലിന്‍ഡര്‍ സ്ഥിരമായി ഉപയോഗിക്കേണ്ട അവസ്ഥയായി. മൂന്നംഗ കുടുംബത്തിന് സൈനബയുടെ ചികിത്സാ ചെലവ് മാത്രം ആഴ്ചയില്‍ എട്ടായിരത്തിലധികം വരും. മാതാപിതാക്കള്‍ നേരത്തെ നഷ്ടപ്പെട്ട ഇവര്‍ക്ക് ഏക ആശ്രയം ഭര്‍ത്താവാണ്. ഭാര്യയുടെ ചികിത്സ കാരണം മിക്ക ദിവസങ്ങളിലും ജോലിക്ക് പോകാന്‍ കഴിയാറില്ല. സ്വന്തം പേരിലുള്ള സ്ഥലം വിറ്റും ഉദാരമതികളുടെ സഹായവും കൊണ്ടാണ് ചികിത്സ ഇത്രയും കാലം തുടരാനായത്. ഇപ്പോള്‍ എല്ലാം തീര്‍ന്ന് ഇരുളടഞ്ഞിരിക്കുകയാണ്. പുണ്യമാസത്തി ല്‍ കാരുണ്യത്തിന്റെ കരങ്ങള്‍ സൈനബയുടെ ജീവിതത്തിലേക്കുള്ള സഹായങ്ങളുമായി വീണ്ടുമെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഈ കുടുംബത്തിനുള്ള ഏക ആശ്വാസം.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ പി ഹാജറുമ്മ മുഖ്യരക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന സൈനബ ചികിത്സാ സഹായ സമിതി സഹായ സഹകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ രംഗത്തുണ്ട്. പെരിന്തല്‍മണ്ണ യൂനിയന്‍ ബേങ്കില്‍ 572002010002676 എന്ന നമ്പറില്‍ എസ് ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് സഹായ സമിതി കണ്‍വീനര്‍ അറിയിച്ചു. IFSC. UBI NO557200. 9605907979

Latest