സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Posted on: June 4, 2018 10:10 am | Last updated: June 4, 2018 at 1:31 pm
SHARE

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷമായിരുന്നു സത്യപ്രതിജ്ഞ. സഗൗരവമായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അഭിനന്ദിച്ചു. മറ്റ് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങളെയും കണ്ട് അദ്ദേഹം കൈകൊടുത്തു.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലുടെയാണ് സജി ചെറിയാന്‍ നിയമസഭയിലെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സജി ചെറിയന്‍ 20986 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുമായിരുന്നു മുഖ്യ എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here