വരവറിയിച്ച് നെയ്മര്‍

ക്രൊയേഷ്യക്കെതിരെ ബ്രസീലിന് 2-0 ജയം
Posted on: June 4, 2018 9:14 am | Last updated: June 4, 2018 at 11:22 am
SHARE

ആന്‍ഫീല്‍ഡ്: മൂന്ന് മാസത്തിന് ശേഷം പന്തുതട്ടാനിറങ്ങിയ നെയ്മറിന്റെ കരുത്തില്‍ ബ്രസീലിന് ജയം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രോയേഷ്യക്കെതിരെയാണ് ബ്രസീലിയന്‍ ജയം. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ശേഷം രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് മഞ്ഞപ്പട വിജയം ഉറപ്പിക്കുകയായിരുന്നു.

69ാം മിനുട്ടില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നെയ്മറാണ് ആദ്യ ഗോള്‍ നേടിയത്. 93ാം മിനുട്ടില്‍ ഫിര്‍മിന്‍ഹോ ലീഡ് ഉയര്‍ത്തി.
പി എസ് ജിയില്‍ കളിക്കുമ്പോള്‍ ഏറ്റ പരുക്ക് കാരണം ഫെബ്രുവരി മുതല്‍
നെയ്മര്‍ വിശ്രമത്തിലായിരുന്നു. ഗോള്‍വല കുലുക്കിയുള്ള നെയ്മറിന്റെ മടങ്ങിവരവ് ബ്രസീല്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here