കെവിന്‍ വധം: തെളിവെടുപ്പ് തുടങ്ങി, മൊഴികളില്‍ ഉറച്ച് പ്രതികള്‍

Posted on: June 3, 2018 3:28 pm | Last updated: June 4, 2018 at 10:20 am
SHARE

കൊല്ലം: കെവിന്‍ വധക്കേസില്‍ പോലീസ് തെളിവെടുപ്പ് തുടങ്ങി. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കോട്ടയത്തുനിന്ന് നാല് പ്രതികളെ തെന്മലയില്‍ എത്തിച്ചാണ് തെളിവെടുപ്പ്. റിയാസ് നിയാസ്, വിഷ്ണു, ഫസല്‍ എന്നീ പ്രതികളെയാണ് എത്തിച്ചത്.

കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിനു സമീപമാണ് തെളിവെടുപ്പ് നടക്കുന്നത്. കൊട്ടരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ചാലിയേക്കരയില്‍ തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതികള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി.

കെവിന്റേത് കൊലപാതകം തന്നെയാണെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയെന്നതാണ് പോലീസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ആദ്യഘട്ടത്തിലെ മുഴുവന്‍ പ്രതികളും പിടിയിലായ സാഹചര്യത്തിലാണ് തെളിവെടുപ്പ് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here