Connect with us

Kerala

പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാം: കുര്യന്‍

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിത്വം വിവാദത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് കുര്യന്‍ പറഞ്ഞു. യുവാക്കളുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. യുവാക്കളുടെ അവസരത്തിന് തടസ്സമില്ല. ചെങ്ങന്നൂരിലേത് വലിയ തോല്‍വിയാണ്. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കണം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ാെരാളുടെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. താഴെത്തട്ടില്‍ കൃത്യമായ പ്രവര്‍ത്തനം നടക്കാതിരുന്നതാണ് പരാജയത്തിന് കാരണം. പാര്‍ട്ടി പറഞ്ഞാല്‍ മാറാം. താന്‍ ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് നല്‍കിയതെന്നും കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുര്യന്‍ മാറിനില്‍ക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ യുവനേതാക്കള്‍ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പില്‍, വിടി ബല്‍റാം, അനില്‍ അക്കര, ഹൈബി ഈഡന്‍, ടി സിദ്ധിഖ്, റോജി എം ജോണ്‍ തുടങ്ങിയവര്‍ കുര്യന്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ സുധാകരനും പറഞ്ഞിരുന്നു.

Latest