യുവതുര്‍ക്കികള്‍ക്ക് പിന്തുണ; രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ സുധാകരന്‍

Posted on: June 3, 2018 1:09 pm | Last updated: June 4, 2018 at 10:20 am
SHARE

കണ്ണൂര്‍: രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ സുധാകരന്‍. ഹൈക്കമാന്‍ഡിന് വ്യക്തമായ തീരുമാനമുണ്ടെന്നും കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേഡര്‍പാര്‍ട്ടികളോട് കിടപിടിക്കുന്ന രിതീയില്‍ പാര്‍ട്ടി താഴെത്തട്ടില്‍ സജ്ജമാക്കണം. യുവനേതാക്കള്‍ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണം. അഭിപ്രായം രേഖപ്പെടുത്തേണ്ടത് ചാനല്‍ ചര്‍ച്ചകള്‍ അല്ലെന്നും പാര്‍ട്ടി ഫോറങ്ങളിലാണെന്നും സുധാകരന്‍ പറഞ്ഞു.

പിജെ കുര്യന്‍ മാറിനില്‍ക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ യുവനേതാക്കള്‍ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, അനില്‍ അക്കര,ഹൈബി ഈഡന്‍, റോജി എം.ജോണ്‍ തുടങ്ങിയവര്‍ കുര്യന്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here