ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിയുടെ പിറകെ ഓടേണ്ട; നിര്‍ദേശങ്ങളുമായി സെന്‍കുമാര്‍

Posted on: June 3, 2018 12:06 pm | Last updated: June 3, 2018 at 3:29 pm
SHARE

തിരുവനന്തപുരം: എസ്‌ഐ മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്നും മുന്‍ ഡിജിപി സെന്‍കുമാര്‍. മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും പോലീസിനും നിര്‍ദേശങ്ങളും ശിപാര്‍ശകള്‍ എഴുതി നല്‍കിയത്. മുഖ്യമന്ത്രിക്ക് അതിസുരക്ഷ ഒരുക്കുന്നത് ആപത്താണെന്നും ഇത്തരത്തില്‍ അതിസുക്ഷ ഒരുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍ നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിക്ക് പിന്നാലെ ഓടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും സ്‌റ്റേഷനുകളിലെ പൊലീസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ നിര്‍ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here