കണ്ണൂര്‍ പയ്യാവൂരില്‍ വൈദ്യുത പോസ്റ്റിലിടിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു

Posted on: June 3, 2018 10:15 am | Last updated: June 3, 2018 at 1:27 pm
SHARE

കണ്ണൂര്‍: പയ്യാവൂര്‍ ചതുരമ്പുഴ ചന്ദനക്കാമ്പാറയില്‍ വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍മരിച്ചു. വൈദ്യുതി ലൈന്‍ പൊട്ടി കാറിനു മുകളിലേക്കു വീണതിനെത്തുടര്‍ന്ന് കാറിനകത്തുണ്ടായിരുന്നയാള്‍ വെന്തുമരിച്ചു. അഗ്‌നിശമനസേനയെത്തി കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. രണ്ടാമത്തെയാളുടെ മൃതദേഹം റോഡരികിലാണ് കണ്ടെത്തിയത്. ഇയാള്‍ കാറിടിച്ചു മരിച്ചതാണെന്നാണ് നിഗമനം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.