എട്ടിക്കുളം തഖ്‌വ പള്ളി അക്രമം: കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം: എസ്‌വൈഎസ്

Posted on: June 3, 2018 9:47 am | Last updated: June 3, 2018 at 9:47 am
SHARE

കോഴിക്കോട്: എട്ടിക്കുളം തഖ്‌വ പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയും ഗുണ്ടാ വിളയായാട്ടം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

വിശുദ്ധ റമസാനിന്റെ പവിത്രത പോലും മാനിക്കാതെ ഒരു വിഭാഗം തഖ്‌വ പള്ളിയിലേക്ക് കടന്നുകയറിയതും അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയ എസ് വൈ എസ് നേതാക്കളടക്കമുള്ളവര്‍ക്ക് നേരെ കൈയേറ്റ ശ്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്.

ഇത്തരം കുറ്റവാളികള്‍ക്ക് സഹായം ചെയ്യുന്ന സമുദായ പാര്‍ട്ടി കനത്ത വില നല്‍ക്കേണ്ടിവരുമെന്നും എസ് വൈ എസ് മുന്നറിയിപ്പ് നല്‍കി. സയ്യിദ് താഹാ തങ്ങള്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സാദിഖ് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here