Connect with us

Kannur

എട്ടിക്കുളം തഖ്‌വ പള്ളി അക്രമം: നാല് കേസുകള്‍; 408 പേര്‍ പ്രതികള്‍

Published

|

Last Updated

പയ്യന്നൂര്‍: താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖ്‌വ പള്ളിയില്‍ ജുമുഅ നിസ്‌കാരം തടയുന്നതിന് ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമം തടയാനെത്തിയ പോലീസിനെ അക്രമിച്ചതടക്കം 408 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇതില്‍ 13 പേര്‍ റിമാന്‍ഡിലാണ്.
സുന്നി പ്രവര്‍ത്തകനായ ജബ്ബാറിന്റെ പരാതിയില്‍ 61 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് ഇന്നലെ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എട്ടിക്കുളത്തെ സംഘര്‍ഷഭൂമിയാക്കി ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ജുമുഅ നിസ്‌കാരത്തിനെത്തിയവരെ തടയാന്‍ ഇരുനൂറ്റി അമ്പതോളം വരുന്ന ഗുണ്ടാസംഘം നേരത്തെ പദ്ധതി തയ്യാറാക്കി സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് നിസ്‌കരിക്കാനെനെത്തിയവരെ തടയാന്‍ തുടങ്ങിയതോടെ പോലീസ് ലാത്തിവീശി. ഇതിനിടയിലാണ് പോലീസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു.

പോലീസ് ജീപ്പും ഗുണ്ടാസംഘം എറിഞ്ഞു തകര്‍ത്തിരുന്നു. തുടര്‍ന്ന് പോലീസ് അഞ്ച് തവണ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്.
ലീഗ് ഗുണ്ടകള്‍ ആറോളം കാറുകള്‍ അടിച്ചുതകര്‍ക്കുകയും ആറ് സുന്നി പ്രവര്‍ത്തകരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. തഖ്‌വ പള്ളിയിലേക്ക് കൊണ്ടുവന്ന വെള്ളത്തിന്റെ ടാങ്കര്‍ തകര്‍ത്ത അക്രമികള്‍ പൈപ്പ് ലൈനുകള്‍ പൊട്ടിച്ചു. എട്ടിക്കുളത്തെ രണ്ട് മണിക്കൂറോളമാണ് ഗുണ്ടാസംഘം സംഘര്‍ഷഭൂമിയാക്കിയത്.

Latest