ഇങ്ങനെ പോയാല്‍ ഛേത്രിക്ക് പിറകിലാകും മെസി !

Posted on: June 3, 2018 9:24 am | Last updated: June 3, 2018 at 9:24 am
SHARE

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഇന്ത്യയില്‍ നിന്ന് ഒരു കിടിലന്‍ ഭീഷണി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്വന്തം രാജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ മൂന്നാമത്തെ താരമായി ഛേത്രി മാറിയതാണ് വിഷയം. ഇനി ഛേത്രിക്ക് മുന്നിലുള്ളത് ഇവര്‍ മാത്രം !
ചൈനീസ് തായ്‌പേയ്‌ക്കെതിരേ ഹാട്രിക് വെള്ളിയാഴ്ച രാത്രി നടന്ന ചതുര്‍രാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പേയിക്കെതിരേ ഹാട്രിക് നേടിയതോടെയാണ് ഛേത്രി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യക്കു വേണ്ടി 98 മല്‍സരങ്ങളില്‍ നിന്നും ഛേത്രിയുടെ 59ാമത് ഗോളായിരുന്നു ഇത്.

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ വെയ്ന്‍ റൂണിയെപ്പോലും പിന്തള്ളിയാണ് ഛേത്രി ആദ്യ മൂന്നു സ്ഥാനങ്ങളിലേക്കു കയറിയത്. അമേരിക്കയുടെ സൂപ്പര്‍ സ്‌െ്രെടക്കര്‍മാരിലൊരാളായ ക്ലിന്റ് ഡെംസിയെയും ഇന്ത്യന്‍ നായകന്‍ മറികടന്നു. സ്‌പെയിനിന്റെ മുന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യക്കൊപ്പമാണ് ഛേത്രി ഇപ്പോഴുള്ളത്. ഛേത്രിയെപ്പോലെ തന്നെ വിയ്യയും 98 മല്‍സരങ്ങല്‍ നിന്നാണ് 59 ഗോളുകള്‍ നേടിയത്.

മെസിയും ഛേത്രിയും തമ്മില്‍ അഞ്ചു ഗോളുകളുടെ വ്യത്യാസം മാത്രമേയുള്ളൂ.
124 മല്‍സരങ്ങളില്‍ നിന്നും 64 ഗോളുകളുമായാണ് രാജ്യത്തിനു വേണ്ടിയുള്ള ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മെസ്സി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
149 മല്‍സരങ്ങളില്‍ നിന്നും 81 ഗോളുകമായാണ് റൊണാള്‍ഡോ തലപ്പത്തു നില്‍ക്കുന്നത്. കളിച്ച മല്‍സരവും നേടിയ ഗോളുകളും പരിഗണിക്കുമ്പോള്‍ ഗോള്‍ അനുപാദത്തില്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും മുകളിലാണ് ഛേത്രിയുടെ സ്ഥാനം. ഛേത്രിയുടെ ഗോള്‍ അനുപാദം 0.60 ആണെങ്കില്‍ റൊണാള്‍ഡോയുടേത് 0.54ഉം മെസ്സിയുടേത് 0.53ഉം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here