സിറാജ് ഇ-പേപ്പര്‍ പ്രസിദ്ധീകരണ സമയത്തില്‍ മാറ്റം

Posted on: June 3, 2018 12:10 am | Last updated: June 3, 2018 at 1:26 pm
SHARE

 

പ്രിയ വായനക്കാരെ,

ക്ഷേമം നേരുന്നു. സിറാജ് ദിനപത്രത്തിന്റെ ഇ-പേപ്പര്‍ സോഷ്യല്‍ മീഡിയ വഴി അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്നതും സിറാജിന്റെതല്ലാത്ത പരസ്യങ്ങള്‍ തിരുകിക്കയറ്റി പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഇ-പേപ്പര്‍ പ്രസിദ്ധീകരണ സമയത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വൈകീട്ട് അഞ്ച് മണിക്ക് ശേഷമേ അതാത് ദിവസത്തെ ഇ-പേപ്പര്‍ ലഭ്യമാകുകയുള്ളൂ.

ഇ-പേപ്പറിന്റെ പിഡിഎഫ് പേജുകള്‍ക്കിടയിലോ പേജുകളിലോ സ്വന്തം നിലക്ക് പരസ്യങ്ങള്‍ തിരുകിക്കയറ്റുന്നത് ശ്രദ്ധയിപെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇതിനാല്‍ അറിയിക്കുന്നു. മാന്യവായനക്കാര്‍ സഹകരിക്കുമല്ലോ.

സസ്‌നേഹം,
ഓണ്‍ലൈന്‍ എഡിറ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here