Connect with us

Kerala

പഴംതീനി വവ്വാലുകളിലും നിപ്പ ഇല്ല

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനായി ഭോപ്പാലിലെ അതിസുരക്ഷാ ലാബിലേക്ക് പരിശോധനക്ക് അയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവ്. ചങ്ങരോത്തിന് അടുത്ത ജാനകിക്കാട്ടില്‍ നിന്ന് പിടികൂടിയ 13 സാംപിളുകളാണ് പരിശോധനക്ക് അയച്ചത്. ഇവയില്‍ ഒന്നിലും നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ പ്രാണികളെ തിന്നുന്ന ചെറിയ വവ്വാലുകളിലും പരിശോധന നടത്തിയിരുന്നു. ഇതും നെഗറ്റീവായിരുന്നു ഫലം. ഇതോടെ പഴംതിനി വവ്വാലുകളാകും വൈറസിന്റെ ഉറവിടമെന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പ് അധികൃതര്‍. അതും നഗറ്റീവായതോടെ വൈറസിന്റെ ഉറവിടം സംബന്ധിച്ച് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.