കോഴിക്കോട്: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമുഹിക മാധ്യമങ്ങൡൂടെ വ്യാജ പ്രചാരണം നടത്തിയ ആറ് പേര്‍ അറസ്റ്റില്‍. നല്ലൂര്‍ സ്വദേശികളായ ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഫറോക്ക് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ, വൈഷ്ണവ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കൊയിലാണ്ടിയില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.