Connect with us

International

ഈസ്‌റാഈലി സൈന്യത്തിന്റെ കൊടുംക്രൂരത; പരുക്കേറ്റവരെ ചികിത്സിക്കവേ റസാന്‍ എന്ന കുഞ്ഞുമാലാഖയെ വെടിവെച്ചുകൊന്നു

Published

|

Last Updated

ഗാസ: പലസ്തീനില്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നു. ഗാസാ അതിര്‍ത്തിയില്‍ പരുക്കേറ്റുവീണവരെ പരിചരിച്ചുകൊണ്ടിരുന്ന പാരാമെഡിക്കല്‍ വളണ്ടിയറെ ഇസ്‌റാഈലി സേന വെടിവെച്ചുകൊന്നു. ഇരുപത്തിയൊന്നുകാരിയായ റസാന്‍ അല്‍ നജ്ജാര്‍ ആണ് ഈസ്‌റാഈലി സൈന്യത്തിന്റെ കൊടും ക്രൂരതക്കിരയായത്.

ഗാസ പട്ടണമായ ഖാന്‍ യൂനുസില്‍ വെള്ളിയാഴ്ചയാണ് സംഭവം. സമരക്കാര്‍ക്കുള്ള മരുന്നുകളുമായി പോകുകയായിരുന്ന റസാനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഇരുകൈകളുമുയര്‍ത്തി അടയാളം കാണിച്ചിരുന്നുവെങ്കിലും സൈന്യം നിറയൊഴിക്കുകയായിരുന്നു. വെള്ള യൂനിഫോം ധരിച്ച റസാന്‍ ആരോഗ്യപ്രവര്‍ത്തകയാണെന്ന് തിരിച്ചറിഞ്ഞിട്ടും നിയമങ്ങളെല്ലാം ലംഘിച്ച് സൈന്യം വെടിവെച്ചുവീഴ്ത്തി.

 

സൈന്യത്തിന്റെ വെടിവെപ്പില്‍ പരുക്കേല്‍ക്കുന്ന പലസ്തീനികളെ ചികിത്സിക്കാനാണ് പാരാ മെഡിക്കല്‍ സംഘത്തിലെ അംഗമായ നജ്ജാര്‍ ഗാസയിലെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഓടിനന്ന നജ്ജാറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ലോകം കണ്ടിരുന്നു.

സുരക്ഷാ വേലിക്ക് സമീപമുള്ള ടയറുകള്‍ കത്തിച്ച് സുരക്ഷാ സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെയ്പ്പുണ്ടായതെന്നാണ് സൈന്യത്തിന്റെ വാദം. രണ്ടുമാസമായി തുടരുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഏകദേശം നൂറ്റിയിരുപത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

Latest