നിപ്പ വൈറസ്: കോഴിക്കോട്ട് വ്യാജപ്രതിരോധമരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

Posted on: June 2, 2018 4:16 pm | Last updated: June 3, 2018 at 12:11 am

കോഴിക്കോട്: നിപ്പ വൈറസ് ബാധക്കെതിരെയെന്ന പേരില്‍ കോഴിക്കോട്ട് ഹോമിയോ മരുന്ന് വിതരണം ചെയ്തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജമരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇന്നലെയാണ് ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് വിതരണം ചെയ്തത്. ഈ സമയത്ത് ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

അതേസമയം, നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് നല്ലൂര്‍ സ്വദേശി വൈഷ്ണവാണ് പിടിയിലായത്. ഫറോക്ക് പോലീസാണ് ഇയാളെ പിടികൂടിയത്.