ആണവായുധ ഭീഷണി ഭയന്ന് വീട്ടിനുള്ളില്‍ തുരങ്കം നിര്‍മിക്കവെ തൊഴിലാളി മരിച്ച സംഭവം ;അമേരിക്കന്‍ കോടീശ്വരനെതിരെ കുറ്റം ചുമത്തി

Posted on: June 2, 2018 1:47 pm | Last updated: June 2, 2018 at 1:47 pm
SHARE

വാഷിങ്ടണ്‍:ആണവാക്രമണമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനായി വീടിനു കീഴില്‍ തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളി മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ കോടീശ്വരനെതിരെ കുറ്റം ചുമത്തി. സെപ്തംബറില്‍ 21കാരനായ അസ്‌കിയ ഖാഫ്ര മരിച്ച സംഭവത്തിലാണ് കോടീശ്വരനായ ഡാനിയല്‍ ബെക്ക്‌വിറ്റ് (27)നെതിരെ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അമേരിക്ക-ഉത്തര കൊറിയ സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ ആണവാക്രമണ ഭീഷണി ഭയന്നാണ് വീടിന് കീഴെ അറുപത് മീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ ബെക്ക്‌വിറ്റ് തീരുമാനിച്ചത്. ഖാഫ്രയായിരുന്നു തുരങ്ക നിര്‍മാണ ജോലിക്കാരന്‍. തുരങ്കത്തിന്റെ നിര്‍മാണം 20 മീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം നടന്നത്.

2017 സെപ്തംബര്‍ 10ന് തുരങ്കത്തില്‍ നിര്‍മാണത്തിനിടെ തീപ്പിടുത്തമുണ്ടായി. തീപ്പിടുത്തത്തെത്തുടര്‍ന്ന് വീടിനു പുറത്തേക്ക് രക്ഷപ്പെട്ട ബെക്ക്‌വിറ്റാണ് തുരങ്കത്തില്‍ ഒരാള്‍കൂടിയുണ്ടെന്ന കാര്യം അധിക്യതരെ അറിയിക്കുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെത്തുമ്പോഴേക്കും ഖാഫ്രെ മരിച്ചിരുന്നു. സംഭവത്തില്‍ അസ്റ്റിലായ ബെക്ക് വിറ്റ് ഒരു ലക്ഷം ഡോളറിന്റെ ജാമ്യത്തിലാണ പുറത്തിറക്കിയ്.

വീടിനുള്ളില്‍ അപകടകരമാംവിധം തുരങ്കം നിര്‍മിച്ചെന്നും അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ ഒരാളെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് ബെക്ക് വിറ്റിനെതിരായ കുറ്റം.