നിപ്പ:അഭിമുഖ പരീക്ഷകള്‍ പിഎസ്‌സി മാറ്റിവെച്ചു

Posted on: June 2, 2018 12:51 pm | Last updated: June 2, 2018 at 4:20 pm

തിരുവനന്തപുരം:നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് ഈ മാസം ആറ് മുതല്‍ 13വരെ നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു.

കോഴിക്കോട് മേഖല ആസ്ഥാനത്ത് ഈമാസം 6,7,8 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖങ്ങളും പിഎസ്‌സിമാറ്റിവെച്ചിട്ടുണ്ട്.