വേണ്ട എന്നുപറഞ്ഞാല്‍ വേണ്ട; മാണിയെ വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം

Posted on: June 2, 2018 12:40 pm | Last updated: June 2, 2018 at 12:40 pm
SHARE

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഇതില്‍ നിന്ന് എങ്ങനെ മാറുമെന്നും അദ്ദേഹം ചോദിച്ചു.

മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ ഫലം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാറിന് ലഭിച്ച അംഗീകാരമാണ് സജി ചെറിയാന്റെ വിജയമെന്നും കാനം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം തന്നെ ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണി വേണ്ടതില്ലെന്ന കാനം പറഞ്ഞിരുന്നു. കാനത്തിന്റെ ഈ നിലപാടിനെതിരെ കോടിയേരിയും പിണറായിയും രംഗത്തെത്തിയിരുന്നു.