Connect with us

Kerala

നിപ്പ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12ലേക്ക് നീട്ടി

Published

|

Last Updated

കോഴിക്കോട്: നിപ്പ രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈ മാസം 12ലേക്ക് നീട്ടി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്.  ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേത്യത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കോഴിക്കോട് , മലപ്പുറം ജില്ലകളിലൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഒന്നിന് തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും നിപ്പ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ രണ്ട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിനെ തുറക്കേണ്ടതുള്ളുവെന്ന് ജില്ലാ അധിക്യതര്‍ ഉത്തരവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. എന്നാല്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന് ശേഷം വീണ്ടും നീളുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.