Connect with us

Kerala

നിപ്പ: ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചുവരുന്നതായി കെകെ ശൈലജ

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തിരവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരുമെന്നും് ആരോഗ്യമന്ത്രി പറഞ്ഞു. 18 പേരിലാണ് നിപ്പ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരിച്ചു.

രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാനായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി ഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളും തങ്ങളുടെ കടമ നന്നായി നിര്‍വഹിച്ചെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.