നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച ദമ്പതികള്‍ പിടിയില്‍

Posted on: June 2, 2018 9:41 am | Last updated: June 2, 2018 at 12:27 pm

കൊച്ചി: നവജാത ശിശുവിനെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വടക്കാഞ്ചേരി സ്വദേശി ടിറ്റൊയാണ് പിടിയിലായത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് കുഞ്ഞിന്റെ പിതാവ് ടിറ്റൊ എളമക്കര പോലീസിന് ടിറ്റോ മൊഴി നല്‍കിയത്.

വെള്ളിയാഴ്ച രാത്രിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദ്യശ്യങ്ങള്‍ പള്ളിയലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.