ഇടപാടുകള്‍ സൗജന്യമാക്കി പേടിഎം

Posted on: June 2, 2018 6:20 am | Last updated: June 1, 2018 at 11:21 pm

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ പേടിഎം, സൗജന്യമായി ബേങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ്പ് അവതരിപ്പിച്ചു. ബേങ്ക് ട്രാന്‍സ്ഫര്‍ പേടിഎം ആപ് ഉപയോഗിച്ച് ഒരു ബേങ്കില്‍ നിന്ന് മറ്റൊരു ബേങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപയോക്താവിനും 100 രൂപ വീതം റിവാര്‍ഡ് ലഭിക്കും. ഏത് ബേങ്കില്‍ നിന്നും അതിവേഗത്തിലും അനായാസമായും തടസ്സമില്ലാതെയും പണം കൈമാറ്റാന്‍ പേയ്‌മെന്റ് വാലറ്റില്‍ പണം നിക്ഷേപിക്കാതെ തന്നെ പേടിഎം ബേങ്ക് ട്രാന്‍സ്‌ഫേഴ്‌സ് ആപ്പ് വഴി സാധിക്കും.

ചാര്‍ജുകള്‍ ഒന്നും ഇല്ലെന്നതാണ് പ്രത്യേകത. പേടിഎം ആപ് ഉപയോഗിക്കുന്നതിന് കെ വൈ സിയുടെ ആവശ്യവും ഇല്ല. നൂറ് രൂപ റിവാര്‍ഡായി ലഭിക്കാന്‍ പേടിഎം ആപ്പിലെ ബേങ്ക് ട്രാന്‍സ്ഫറില്‍ പ്രവേശിച്ച് സ്വന്തം ബാങ്ക് സെലക്ട് ചെയ്യണം. ഉടന്‍ ഓട്ടോമാറ്റിക്കായി, ആപ്, ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. അപ്പോള്‍ തന്നെ പത്ത് രൂപ അക്കൗണ്ടിലെത്തും.