ടാലി സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി

Posted on: June 2, 2018 6:13 am | Last updated: June 1, 2018 at 11:26 pm

കൊച്ചി: മുന്‍നിര പ്രീമിയം ബിസിനസ് സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ടാലി സൊലൂഷന്‍സ്, ഇ- വേ ബില്‍ നടപടികള്‍ ലളിതവും അനായാസവുമാക്കാന്‍ പുതിയ സോഫ്റ്റ് വെയര്‍- ടാലി ഇ ആര്‍ പി 9 റിലീസ് 6.4 അവതരിപ്പിച്ചു. നികുതി വെട്ടിപ്പ് തടയാനും അന്തര്‍ സംസ്ഥാന ചരക്കുനീക്കം സുഗമമാക്കാനും ചെക്ക്‌പോസ്റ്റുകളിലെ സമയം ലാഭിക്കാനും ഏപ്രില്‍ ഒന്ന് മുതലാണ് ഇ-വേ ബില്‍ നടപ്പിലാക്കിയത്. ഇ-വേ ബില്‍ ജനറേറ്റ് ചെയ്യാനും കൈകാര്യം ചെയ്യാനും കൃത്യമായ ഇന്‍വോയിസുകള്‍ സൂക്ഷിക്കാനും ടാലിയുടെ പുതിയ സോഫ്റ്റ്‌വെയര്‍ വ്യാപാരികളെ സഹായിക്കും.

ഇ-വേ ബില്‍ നമ്പറോടുകൂടിയ ഇ- വേ ബില്ലുകള്‍ ഉണ്ടാക്കി ഇന്‍വോയിസുകള്‍ അച്ചടിച്ച് ലഭ്യമാക്കുന്നതാണ് പുതിയ സോഫ്റ്റ്‌വെയര്‍. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ അവരുടെ പേരിലും ഇ- വേ ബില്‍ ഉണ്ടാക്കാം എന്നതാണ് പ്രത്യേകത.