Connect with us

Kerala

കരിപ്പൂരില്‍ ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ വാതില്‍ തുറന്നു; ഒഴിവായത് വന്‍ ദുരന്തം

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. പറന്നുയരുന്നതിനായി റണ്‍വേയിലേക്ക് നീങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറന്നു. ടേക് ഓഫിന് മുമ്പ് സംഭവം ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടമാണ് വഴിമാറിയത്. ഉടന്‍ വിമാനം നിര്‍ത്തി വാതില്‍ അടച്ചു. പിന്നീട് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്. മുംബൈയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യവിമാനമാണ് തലനാരിഴക്ക് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.