ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വി: യോഗിയെ പരിഹസിച്ച് ബി ജെ പി. എം എല്‍എയുടെ കവിത

Posted on: June 1, 2018 7:56 pm | Last updated: June 2, 2018 at 9:29 am
SHARE

ലക്‌നൗ: വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നു. സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കവിതയിലൂടെയാണ് ബി ജെ പി എം എല്‍ എ യോഗിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.

ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളായിരുന്ന കൈരാന ലോക്‌സഭാ മണ്ഡലവും നൂര്‍പുര്‍ നിയമസഭാ മണ്ഡലവും കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി ജെ പിക്ക് നഷ്ടമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വശ്യതയില്‍ ഉത്തര്‍പ്രദേശില്‍ പുരോഹിതനായ രാഷ്ട്രീയക്കാരന്‍ അധികാരത്തിലെത്തി. പക്ഷേ അദ്ദേഹം അവസരങ്ങള്‍ കളഞ്ഞുകുളിക്കുകയാണ് എന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ആക്ഷേപഹാസ്യ കവിതയിലൂടെ ശ്യാം പ്രകാശ് എം എല്‍ എ ഉന്നയിച്ചിട്ടുള്ളത്. അഴിമതി വ്യാപകമായതാണ് തോല്‍വിക്കു പ്രധാന കാരണം. ജനം അവരുടെ മനസ്സനുസരിച്ചു പ്രവര്‍ത്തിച്ചു. ഇതെന്റെ മാത്രം അഭിപ്രായമാണെന്നും മുഖ്യമന്ത്രി കഠിനാധ്വാനം ചെയ്ത് ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണം’ ശ്യാം പ്രകാശ് പറഞ്ഞു.

ബിജെപിയുടെ മൃഗാങ്ക സിങ്ങിനെ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍എല്‍ഡിയുടെ തബസും ഹസന്‍ 44,618 വോട്ടിനാണു കയ്‌റാനയില്‍ തോല്‍പിച്ചത്. 2014ല്‍ ബിജെപി സ്ഥാനാര്‍ഥി 2.36 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. നൂര്‍പുരില്‍ എസ്പിയുടെ നയിമുല്‍ ഹസനാണ് വിജയം നേടിയത്. ആര്‍എല്‍ഡി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നയിമുലിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here