മുഹമ്മദ് യാസിന്‍ പുതിയ വിജിലന്‍സ് മേധാവി

Posted on: June 1, 2018 5:42 pm | Last updated: June 1, 2018 at 9:00 pm
SHARE

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപി മുഹമ്മദ് യാസിനെ പുതിയ വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് യാസിനെ നിയമിച്ചത്.

എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയാകും. ഡിഐജി സേതുരാമനെ പോലീസ് ആസ്ഥാനത്തെ എഐജിയായും നിയമിച്ചു.