സൂപ്പര്‍ ഗാര്‍ഡിയനാകാനില്ല:18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി

Posted on: June 1, 2018 4:05 pm | Last updated: June 2, 2018 at 11:55 am
SHARE


കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത 18കാരനും 19കാരി പെണ്‍കുട്ടിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി. മകളെ വിട്ടുകിട്ടണമെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി തള്ളിക്കൊണ്ടാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതി പറഞ്ഞു. ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിക്കും 18കാരനും ഒരുമിച്ച് ജീവിക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. ബാല വിവാഹ നിയമം അനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസാകാത്തതിനാല്‍ വിവാഹം സാധുവല്ലെന്ന് കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഹേബിയസ് കോര്‍പ്പസുമായി കോടതിയെ സമീപിച്ചത്.

പ്രായപൂര്‍ത്തിയായവരുടെ തീരുമാനം മാറാത്തിടത്തോളം വൈകാരികമായി ഇടപെടാനാകില്ലെന്നും നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ സൂപ്പര്‍ ഗാര്‍ഡിയനാകാനില്ലെന്നും കോടതി പറഞ്ഞു. ഇരുവര്‍ക്കും നിയമപ്രകാരമുള്ള വിവാഹം കഴിക്കാന്‍ പ്രായമാകുന്നമുറക്ക് വിവാഹിതരാകാമെന്നും കോടതി വ്യക്തമാക്കി.