Connect with us

National

നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ചന്ദാ കൊച്ചാര്‍ വാര്‍ഷിക അവധിയിലെന്ന് ഐസിഐസിഐ ബേങ്ക്

Published

|

Last Updated

മുംബൈ: അനധിക്യതമായി വായ്പ അനുവദിച്ചുവെന്ന ആരോപണം സംബന്ധിച്ച സ്വതന്ത്ര അന്വേഷണം അവസാനിക്കുംവരെ ഐസിഐസിഐ ബേങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ ചന്ദ കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ബേങ്ക് നിഷേധിച്ചു. ചന്ദാ കൊച്ചാറിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുവാന്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അവര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം വാര്‍ഷിക അവധിയിലാണെന്നും ബേങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊച്ചാറിന്റെ പിന്‍ഗാമിയെ കണ്ടെത്താനായി കമ്മറ്റിയെ നിയോഗിച്ചുവെന്നുമുള്ള വാര്‍ത്തയും തെറ്റാണെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. അന്വേഷണം കഴിയും വരെ ചന്ദാ കൊച്ചാറിനോട് ബേങ്ക് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ബിസിനസ് ഡെയ്‌ലിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഐസിഐസിഐ ബേങ്ക് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. ഇത് സംബന്ധിച്ച് നേരത്തെ സിബി ചന്ദാ കൊച്ചാറിന് നോട്ടീസ് അയച്ചിരുന്നു.

Latest